പുതിയ ട്വറ്റർ ഏക്കറുണ്ട് തുറക്കണമെന്ന ആഗ്രഹം ഉള്ളവർ താൽക്കാലത്തേയ്ക്ക് ആ ആഗ്രഹം ഉപേക്ഷിക്കുകയല്ലാതെ വേറെ വഴിയില്ല
ലോക സോഷ്യൽ നെറ്റ് വർക്ക് ഭീമന്മാരായ ട്വിറ്റർ പണിമുടക്കി ..2019 ലെ കണക്ക് പ്രകാരം ഏകദേശം 350 ദശലക്ഷം ആക്റ്റീവ് യൂസെർമാരുള്ള സോഷ്യൽ മീഡിയ പ്ലാറ്റഫോം ആണ് ട്വിറ്റെർ ..ട്വിറ്ററിന്റെ സൈൻ ആപ്പ് പേജ് ആണ് ഇപ്പോൾ പണി മുടക്കിയിരിക്കുന്നത് ..സംഭവം നടന്ന് 24 മണിക്കൂർ കഴിഞ്ഞിട്ടും പ്രശ്നം പരിഹരിക്കാൻ ട്വിറ്ററിന് കഴിഞ്ഞില്ല എന്നതാണ് ആശ്ചര്യം ..ട്വിറ്റെർ ആണെങ്കിൽ ഇതുവരെ ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല .
ഇനി വല്ല ഹാക്കർമാരും പണികൊടുത്തതാണോ എന്നും അറിയില്ല ..അങ്ങനൊരു അവകാശ വാദവുമായി ഇതുവരെ ആരും വന്നിട്ടില്ല...സൈൻ ആപ്പ് ചെയ്യാൻ ശ്രമിക്കുന്നവർക്ക് "Oops,something went wrong.Please try again later." എന്ന Error മെസ്സേജ്ഉം ഒരു ഒക്കെ ബട്ടണും ആണ് കാണാൻ കഴിയുക.
ഇനി ട്വിറ്റർ തന്നെ താൽക്കാലികമായി ഈ സേവനം നിർത്തിവച്ചതാണോ ..? എന്നും സംശയിക്കുന്നവർ ഉണ്ട് എന്നാൽ ആ സാധ്യത പരിഗണിക്കേണ്ടതില്ലെന്നും അങ്ങനെ ഒരിക്കലും ട്വിറ്റർ തീരുമാനിക്കല്ലെന്നും ടെക്കികൾ വിലയിരുത്തുന്നു ..അപ്പോൾ പിന്നെ ഈ അവസ്ഥയ്ക്ക് കാരണമെന്ത് ...ട്വിറ്റെർ പ്രതികരിക്കുന്നവരെ കാത്തിരിക്കയെ നിവർത്തിയുള്ളു ..
ലോകത്ത് ഹാക്കിങ് ഭീഷണി നേരിടുന്ന അനേകം വെബ് സൈറ്റുകൾ ഉണ്ട് ..അതിൽ മുൻപന്തിയിലാണ് ട്വിറ്റെർ ..ട്വിറ്ററിനെ തകർക്കാൻ ദിനംപ്രതി ഒരുപാട് ശ്രമങ്ങൾ നടക്കുന്നുണ്ട് ..അതിൽ ചിലതൊക്കെ ഇടയ്ക്ക് വിജയിക്കാറുണ്ട് എന്ന് ട്വിറ്റർ തന്നെ പറയാതെ പറഞ്ഞുവച്ചിട്ടുണ്ട് .. അമിതാബച്ചൻ മുതൽ പാക്കിസ്ഥാൻ പ്രധാന മന്ത്രി ഇമ്രാൻ വരെ അതിനു ഇരയാണ് .
പുതിയ സാഹചര്യം എന്തെന്നു ട്വിറ്റെർ വിശദീകരിക്കും വരെ നമുക്ക് കാത്തിരിക്കാം..പുതിയ ട്വറ്റർ ഏക്കറുണ്ട് തുറക്കണമെന്ന ആഗ്രഹം ഉള്ളവർ താൽക്കാലത്തേയ്ക്ക് ആ ആഗ്രഹം ഉപേക്ഷിക്കുകയല്ലാതെ വേറെ വഴിയില്ല