Saturday, July 6, 2019

ഫേസ്ബുക് നിങ്ങളുടെ സംഭാഷണംങ്ങൾ ശ്രദ്ധിക്കുന്നുണ്ട് എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ

0 comments

ഫേസ്ബുക് നിങ്ങളുടെ സംഭാഷണംങ്ങൾ ശ്രദ്ധിക്കുന്നുണ്ട് എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ ..നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും അങ്ങനെ സംഭവിക്കുന്നുണ്ട് എന്നാണ് പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നത്. ഇതിന് മുമ്പും ഫേസ്ബുകിന്റ്റെ വിശ്വാസത്തെ ചോദ്യംചെയ്യുന്ന തരത്തിൽ വാർത്തകൾ വന്നിട്ടുണ്ട് .തങ്ങളുടെ സാമ്പത്തിക ലാഭത്തിനായി യൂസർമാരുടെ സ്വകാര്യതകൾ ചോർത്തി ഫേസ്ബുക് ഉപയോഗിക്കുന്നു എന്ന് പലരും മുറവിളികൂട്ടുന്നുണ്ട് .
നിങ്ങൾ ഒരു ദിവസം വീട്ടിൽ വാങ്ങാൻ ഉദ്ദേശിക്കുന്ന ഒരു വാഷിംഗ് മെഷിനിന്റെ കാര്യം സുഹൃത്തുമായി സംസാരിച്ചു എന്നിരിക്കട്ടെ (അത് കാൾ ചെയ്തു വേണമെന്നില്ല നിങ്ങളുടെ ഫോൺ ആ പരിസരത്ത് ഉണ്ടായാൽ മതി ) പിന്നീട് അങ്ങോട്ട് നിങ്ങൾ ഫേസ്ബുക്ക് ഉപയോഗിക്കുമ്പോൾ വാഷിംഗ് മെഷീനുകളുടെ പരസ്യം നിങ്ങൾക്കുമുന്നിൽ പ്രത്യക്ഷപ്പെടും ..നിങ്ങൾ ആഗ്രഹിക്കുന്ന കാര്യം അതേതായാലും ലോൺ ,വാഹനം എന്തുമാവട്ടെ അടുത്ത ദിവസം മുതൽ അതുമായി ബന്ധപ്പെട്ട പരസ്യം നിങ്ങളുടെ മുൻപിൽ പ്രത്യക്ഷപ്പെടും.
നിങ്ങൾ സംസാരിക്കുന്ന കാര്യം മാത്രമാണ് ഇവർക്ക് ചോർത്താൻ കഴിയുക എന്ന് കരുതിയാൽ നിങ്ങള്ക്ക് തെറ്റി. ടൈപ്പ് ചെയ്യുന്ന  കാര്യങ്ങൾളും ,നിങ്ങൾ ഡൗൺലോഡ് ചെയ്യുന്ന ചിത്രങ്ങൾ ,നിങ്ങൾ കാണുന്ന വീഡിയോകാൾ  എന്തിനേറെ പറയുന്നു നിങ്ങളുടെ ഹൃദയമിടിപ്പുകൾ വരെ ഇതുപോലെ ശേഖരിക്കാം ..ഒരുപക്ഷെ ശേഖരിക്കുന്നുണ്ട്. ഇവയെല്ലാം പരസ്യം പോലുള്ള സാമ്പത്തിക ലാഭങ്ങൾക്കു ഉപയോഗിക്കാം.

നമ്മൾ ഉപയോഗിക്കുന്ന ഫോണിൽ ഘടിപ്പിച്ചിരിക്കുന്ന സെൻസറുകൾ ഏതെല്ലാംമാണെന്നും അതിനു എത്രമാത്രം വിവരങ്ങൾ നിങ്ങൾ അറിയാതെ ശേഖരിക്കാനുള്ള കഴിവുണ്ട് എന്നും അറിഞ്ഞാൽ കാര്യങ്ങളുടെ ഗുരുതരാവസ്ഥ  ഏറെക്കുറെ മനസിലാവും .

ഇനി ഇത് ഫേസ്ബുക്ക് മാത്രം ചെയ്യുന്നതാണോ ..അല്ല നിയമപരവും അല്ലാത്തതുമായ ഒരുപാട് ആപ്പ്ലിക്കേഷനുകൾ നമ്മൾ ഉപയോഗിക്കുന്നുണ്ട് അവ നമുക്ക് യാതൊരു നിബദ്ധനയുമില്ലാതെ ,പണം പോലും ആവശ്യപ്പെടാതെ ഒരുപാട് സേവനങ്ങൾ തരുന്നുമുണ്ട് ..ഇവയുടെ ഉദ്ദേശവും മറ്റൊന്നല്ല ..ലോകത്ത് ഇൻഫൊർമേഷനെക്കാളും  (വിവരങ്ങൾ ) വിലയേറിയ മറ്റൊന്നില്ല ..നിങ്ങളെ ഫ്രീ സർവീസുകളുടെയും ,വിനോദത്തിന്റെയുമൊകക്കെ  പ്രലോഭനങ്ങളിൽ വീഴ്ത്തി നിങ്ങളുടെ വിവരശേഖരണം നടത്തുകയാണവർ ..അത് വാങ്ങാൻ ലോകത്തിലെ വ്യാവസായിക വമ്പന്മാർ കാത്തിരിപ്പുണ്ട് .
ഫെയ്‌സ്ബുക് തങ്ങളുടെ സ്വകാര്യ സംഭാഷണങ്ങള്‍ കേള്‍ക്കുന്നുവെന്ന പരാതി ഉന്നയിച്ചിരിക്കുന്നത് പ്രധാനമായും അമേരിക്കക്കാരാണ്. ഒരു ഫാക്ട് ഫൈന്‍ഡിങ് വെബ്‌സൈറ്റിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയത് ഫെയ്‌സ്ബുക്ക് അവതരിപ്പിച്ച ഐഡന്റിഫൈ ടിവി ആന്‍ഡ് മ്യൂസിക് ( 'Identify TV and Music' ) എന്ന ഫീച്ചര്‍ സ്മാര്‍ട് ഫോണിന്റെ മൈക്രോഫോണ്‍ ഉപയോഗിച്ച് ടിവിയിലും മറ്റും കേട്ടുകൊണ്ടിരിക്കുന്ന പാട്ടിനെക്കുറിച്ചുള്ള കാര്യങ്ങള്‍ ശ്രോതാവിന്റെ ഫെയ്‌സ്ബുക് പേജില്‍ അപ്‌ഡേറ്റ് ചെയ്യുന്നുണ്ടെന്നാണ്. എന്നാല്‍ ഗവേഷകര്‍ പറയുന്നത് ഇവ സ്വകാര്യ സംഭാഷണങ്ങള്‍ ശ്രദ്ധിക്കാറില്ല എന്നാണ്.

ഫെയ്‌സ്ബുക്കിന്റെ മൈക്രോഫോണ്‍ അക്‌സസ് എങ്ങനെ ഇല്ലാതാക്കാം? ഐഒഎസ് ∙
  1. ·         സെറ്റിങ്‌സ് തുറക്കുക–'പ്രൈവസി'യില്‍ ടാപ് ചെയ്യുക.
  2. ·         അവിടെ 'മൈക്രോഫോണ്‍' തുറക്കുക.
  3. ·         മൈക്രോഫോണിനുള്ളില്‍ ഫെയ്‌സ്ബുക് സെലക്ടു ചെയ്ത് ഡിസേബിൾ ചെയ്യുക. 
  4. ·         ഫെയ്‌സ്ബുക്കിന്റെ ഒളിഞ്ഞിരുന്നു കേള്‍ക്കല്‍ നമ്മള്‍ അവസാനിപ്പിച്ചു. തുടര്‍ന്ന് ആവശ്യമില്ലാത്ത എല്ലാ ആപ്പുകളെയും ഡിസേബിൾ ചെയ്യുക..

ആന്‍ഡ്രോയിഡില്‍.
  1. ·         സെറ്റിങ്‌സ് തുറക്കുക.
  2. ·         'ആപ്‌സ് ആന്‍ഡ് നോട്ടിഫിക്കേഷന്‍സ്' സെലക്ടു ചെയ്യുക. 
  3. ·         തുടര്‍ന്ന് ഏറ്റവും അടിയിലുള്ള 'അഡ്വാന്‍സ്ഡ്' സെലക്ടു ചെയ്യുക. 
  4. ·         ആപ് പെര്‍മിഷന്‍സ്' കണ്ടെത്തുക.
  5. ·         'മൈക്രോഫോണ്‍' കണ്ടെത്തി ഫെയ്‌സ്ബുക് ഡിസേബിൾ ചെയ്യാം.

നമ്മുടെ വിവരങ്ങൾ ചോർത്തുന്ന വില്ലൻമാർ ഫേസ്ബുക്ക് മാത്രമല്ല ..മുകളിൽ പറഞ്ഞ സ്റ്റെപ്പുകൾ വഴി നിങ്ങൾക്ക്  സംശയിക്കുന്ന ഏത് അപ്പ്ളിക്കേഷന്റെയും പെര്മിഷനുകൾ ഇല്ലാതാക്കാം .

എന്നാല്‍ ഇതിലും മികച്ച, ശക്തികൂടിയ ഒരു ഓപ്ഷനുമുണ്ട്. ഫെയ്‌സ്ബുക് ആപ്പ് തന്നെ അൺഇൻസ്റ്റാൾ ചെയ്യുക ..ഇനി ഇത് ഉപയോഗിക്കാൻ ആഗ്രഹിക്കുകയാണെങ്കിൽ ഫയർഫോക്സ് പോലൊരു അപ്പ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത ശേഷം ഫേസ്ബുക്ക് കണ്ടെയ്‌നർ എന്ന ആഡോൺ ഇൻസ്റ്റാൾ ചെയ്ത ശേഷം ലോഗിൻ ചെയ്ത് ഉപയോഗിക്കുക

No comments:

Post a Comment